വക്കം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഭരണസമിതിയെ പിരിച്ചുവിടുക അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക എന്നീ വിഷയങ്ങൾ ആവശ്യപ്പെട്ടാണ് സിപിഐ എം വക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ഷാജുവിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈലജ ബീഗം മാർച്ച് ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സുരേന്ദ്രൻ, എ. ആർ.റസൽ, ജെ. സലീം, ബ്ലോക്ക് പഞ്ചായത്ത്അംഗം,അജിത, സുരേഷ് ചന്ദ്ര ബാബു, ജ്യോതി, നിഷാൻ, തുടങ്ങിയവർ പങ്കെടുത്തു
