തിരുവനന്തപുരം തപ്പാൽ ഡിവിഷനിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കോട്ടൺഹിൽ പോസ്റ്റാഫീസ് പൂട്ടി തൈക്കാട് പോസ്റ്റോഫീസിൽ ലയിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വഴുതയ്ക്കാട് പൗരാവലിയും
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയൻ ഭാരവാഹികളും പങ്കെടുത്ത പ്രതിഷേധ സമരം സെൻട്രൽ സ്റ്റേറ്റ് പബ്ലിക് സെക്ടർ ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറുമായ വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.കെ.എം.അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു.
കെ.ശിവദാസൻ, പുത്തൻപള്ളി നിസ്സാർ, എ.എസ്.ചന്ദ്ര പ്രകാശ് ,എം.എസ്.താജുദ്ദീൻ, സോണി, അഡ്വ.ചാരാച്ചിറ രാജീവ്, ടി.ജെ. മാത്യൂ,ടോമീ മാത്യൂ, വഴി മുക്ക് സെയ്യദലി, കരകുളം ശശി, സെലിൻ ഫെർണാണ്ടസ്, പ്രഭ പരശുവയ്ക്കൽ, എസ്.സുരേഷ് കുമാർ, അഡ്വ.കല്ലറ ബാലചന്ദ്രൻ, വട്ടപ്പാറ സനൽ, ലാലു, അഭിജിത്, ഓമന.വി തുടങ്ങിയവർ പ്രസംഗിച്ചു.
