മുൻപ് കറുപ്പിനെയായിരുന്നു മുഖ്യമന്ത്രിക്ക് ഭയമെങ്കിൽ ഇപ്പോൾ ഖദറിനെയാണെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങളെ ബന്ദിയാക്കുന്നുവെന്നും സതീശൻ പറഞ്ഞു.തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ സംഘാടകനായ കോൺഗ്രസ് നേതാവ് കൃഷ്ണകുമാറിനെ ഖദർ ധരിച്ചതിന്റെ പേരിൽ പോലീസ് കരുതൽ തടങ്കലിലാക്കിയ സംഭവത്തെ പരാമർശിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം.
