ചിറയിൻകീഴ് ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം 2022 തിരു: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ : ഷൈലജബീഗം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം ആർ . സുഭാഷ് അവാർഡ് വിതരണം നിർവ്വഹിച്ചു. 2022-ലെ അക്കാദമികമാസ്റ്റർ പ്ലാനായ ‘തിളക്കം 2022 ‘ ന്റെ പ്രകാശനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .പി.മുരളിയും, സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി . മണികണ്ഠനും , ഐ.ഡി. കാർഡിന്റെ വിതരണോദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം ജി.സുരേഷ് കുമാറും നിർവ്വഹിച്ചു. സ്ക്കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ, . ഷാജി. സിന്ധുകുമാരി, തുഷാര.ജി.നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി എം .അജയൻ കൃതജ്ഞത പറഞ്ഞു. ഇതിനോടനുബന്ധിച്ച് ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
