കർക്കടക വാവിനോടനുബന്ധിച്ച് ശിവഗിരി ശാരദാമഠം സന്നിധാനത്തോട് ചേർന്നുള്ള ഗ്രൗണ്ടിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ.28 ന് പുലർച്ചെ ആറിന് ചടങ്ങുകൾ ആരംഭിക്കും.ബലിതർപ്പണത്തിനൊപ്പം സമൂഹ തിലഹവനത്തിനും സൗകര്യമുണ്ടായിരിക്കും.
ശിവഗിരി മഠത്തിലെ സന്യാസിമാരും ബ്രഹ്മചാരികളും വൈദികരും ബലിതർപ്പണ ചടങ്ങിന് മേൽനോട്ടം നൽകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അറിയിച്ചു.
