പണം വെച്ച് ചീട്ടുകളിച്ചതിന് പിടിയിലായ പൊലീസ് സബ് ഇന്‍സ്പെക്ടര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.എസ്ഐ അനില്‍, സിപിഒ അനൂപ് കൃഷ്ണന് എന്നിവര്‍ക്കാണ് സസ്പെന്ഷന്. കഴിഞ്ഞ 16-ാം തീയതിയാണ് കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ നിന്നും ചീട്ടുകളിക്കിടെ ഇരുവരും ഉള്‍പ്പെട്ട സംഘം പിടിയിലാകുന്നത്.
കോയിപ്രം പൊലീസും പത്തനംതിട്ട എസ്പിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഉന്നത ബന്ധങ്ങളുള്ള വ്യക്തികളും പൊലീസുകാരും ഉള്‍പ്പെടെ ഇവിടെ പണംവെച്ചുള്ള ചീട്ടുകളിക്കെത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ പൊലീസ് ഉദ്യോഗസ്ഥരടക്കം 11 പേരാണ് പിടിയിലാകുന്നത്.
