താഴമ്പള്ളി സെന്റ് ജീൻസ് തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ഇടവക വികാരി ഫാദർ ഫ്രഡി ജോയ് പതാക ഉയർത്തി. തുടർന്ന് ജപമാല,ലിറ്റിനി, നൊവേന എന്നിവ നടന്നു. ദിവ്യബലിയും ഫാദർ ഡെൻസൺ കുടുംബ നവീകരണ ധ്യാനവും നടത്തി. 29 വരെ എല്ലാ ദിവസവും വൈകിട്ട് 4 30ന് ജപമാല, ലിറ്റിനി, നൊവേന. 5.30ന് ദിവ്യബലി തുടർന്ന് കുടുംബ നവീകരണ ധ്യാനം, വചനപ്രഘോഷണം എന്നിവ ഉണ്ടായിരിക്കും.

