ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നുവെന്ന് ആരോപിച്ച് സി ഇ ടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവറ്റൈഹിൽ വിദ്യാർഥികളുടെ പ്രതിഷേധം വൈറലാകുന്നു.ഇതിനിടെ വിദ്യാർഥികളെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി.ദുരാചാരവും കൊണ്ടുവന്നാൽ പിള്ളേർ പറപ്പിക്കും.തിരുവനന്തപുരം സി ഇ ടി വിദ്യാർഥികൾക്ക് അഭിവാദ്യങ്ങൾ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്നാരോപിച്ച് ബസ് സ്റ്റോപ്പിലെ ബഞ്ച് വെട്ടിപ്പൊളിച്ചു സംഭവത്തിൽസിഇടിവിദ്യാർഥികൾരംഗത്തെത്തുകയായിരുന്നു.അടുത്തിരിക്കാൻവിലക്കേർപ്പെടുത്തിയവർക്ക് മുന്നിൽ മടിയിലിരുന്നാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
