വക്കം ഗ്രാമ പഞ്ചായത്തിലെ 13 ആം വാർഡിൽ നിലാവ് പദ്ധതി നടത്തിപ്പിൽ ക്രമക്കേട് ഉന്നയിച്ച് അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ജനപ്രധിനിധികളാണ് പ്രതിഷേധസമരം നടത്തിയത്.13 ആം വാർഡിൽ 75 തെരുവ് വിളക്കുകളാണ് അനുവദിച്ചത്.ഇതിൽ ഒന്നാം ഘട്ടത്തിൽ 40 വിലക്ക് മാത്രമാണ് സ്ഥാപിച്ചത്.ത്രീഫേസ് ലൈനിൻറെ അഭാവം മൂലമാണ് ലൈറ്റ് സ്ഥാപിക്കാത്തതെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ
വിശദീകരണം.എന്നാൽ പ്രസിഡന്റിനോട് ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥർ പറഞ്ഞതായി സമരക്കാർ അറിയിച്ചു.
