കിഴുവിലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുമായി യോജിച്ച് രൂപീകരിച്ച വാർഡ് തല വിജിലന്റ് ഗ്രൂപ്പുകളുടെ പഞ്ചായത്ത് തല യോഗം കൂന്തള്ളൂർ ഗവണ്മെന്റ് എൽ.പി.എസ് ഹാളിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സ്വപ്നയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മെമ്പർമാരായ രജിത.എസ്, സൈജ നാസർ, ആശാ, സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ ശ്രീദേവി എന്നിവർ ആശംസകൾ അർപ്പിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ സജിനി വിഷയാവതരണം നടത്തി. സി.ഡി.എസ് അംഗം സുനീതി നന്ദി പ്രകാശിപ്പിച്ചു
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ഫലപ്രദമായി തടയുന്നതിനും പ്രതിരോധിക്കുന്നതിനുമായി 10 മുതൽ 15 വരെ അംഗങ്ങളെ ഉൾപ്പെടുത്തി കുടുംബ ശ്രീയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സംഘടനാ സംവിധാനമാണ് വിജിലന്റ് ഗ്രൂപ്പ്.
അതിക്രമങ്ങൾക്കും അതിജീവിതർക്കും മാനസികവും സാമൂഹ്യവുമായ പിന്തുണ നൽകുകയാണ് വിജിലന്റ് ഗ്രൂപ്പിന്റെ അടിസ്ഥാന ലക്ഷ്യം. സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്തുന്നതിനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ വിശേഷിച്ചും കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള ലൈംഗിക അത്രിക്രമങ്ങൾ ഉൾപ്പെടയുള്ളവയെ കണ്ടെത്തുന്നതിനും പൊതു ജന പിന്തുണയുടെയും ജാഗ്രത സമിതി, പഞ്ചായത്ത് , പോലീസ് , എക്സൈസ്, വനിതാ കമ്മീഷൻ , ബാലാവകാശ കമ്മീഷൻ, താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി തുടങ്ങിയ പിന്തുണാ സംവിധാനങ്ങളുടെ സഹായത്തോടെയും
ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും അവ ബോധം സൃഷ്ടിക്കുകയുമാണ് ആദ്യ ഘട്ട പ്രവർത്തനം. കൂടാതെ വാർഡ് തലത്തിൽ യോഗം ചേർന്ന് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും അവ നിയമപരമായി പരിഹരിക്കുന്നതിനും ഭാവിയിൽ അവർത്തിക്കാതിരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്. എല്ലാ മാസവും വാർഡ് തലത്തിൽ യോഗം ചേരുന്ന ചേരുന്ന വിജിലന്റ് ഗ്രൂപ്പുകളുടെ കൺവീനർമാരെ ഉൾപ്പെടുത്തി പഞ്ചായത്തു തലത്തിലും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതുമാണ്.
