കല്ലമ്പലം : മുള്ളറം കോട് ഗവ എൽപിഎസിൽ ആറ്റിങ്ങൽ നിയോജക മണ്ഡലം എംഎൽഎ ഒ എസ് അംബിക അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. അക്കാദമിക മികവിനൊപ്പം പ്രകൃതിയെ അറിഞ്ഞ് കൃഷി പാഠങ്ങളും പഠനത്തിൽ ഉൾപ്പെടുത്തി മികച്ച ജൈവകർഷകരായി മാറാനും കുട്ടികൾ മനസ് കാണിക്കണമെന്ന് എം.എൽ.എ പറഞ്ഞു. കുട്ടികൾ തയ്യാറാക്കിയ ഇൻലന്റ് മാഗസിനും പ്രസ്തുത ചടങ്ങിൽ പ്രകാശനം ചെയ്തു. ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന, വൈസ് പ്രസിഡന്റ് ജയപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രാഗിണി, വാർഡ് മെമ്പർ രഹന നസീർ ആറ്റിങ്ങൽ ബി.ആർസിയിലെ ബി.പി.സി. സജി , ഹെഡ്മിസ്ട്രസ് സുനിതാ ബീഗം, എസ് എം സി ചെയർമാൻ ജിജു എന്നിവർ സംസാരിച്ചു. കുട്ടികളോടൊപ്പം രക്ഷിതാക്കൾ എസ് എം സി, എം.പി. ടീ. എ,സ്കൂൾ വികസന സമിതി അംഗങ്ങൾ, പടയണി ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



