മണമ്പൂർ കുളമുട്ടത്ത് സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ കയറി ശല്യപ്പെടുത്താൻ ശ്രമിച്ച കണ്ണൻ എന്ന് വിളിക്കുന്ന ആൽബിനെയാണ്കടയ്ക്കാവൂർ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി രാത്രിയാണ് സംഭവം. വീട്ടുകാർ ഉണർന്ന് ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ശാസ്ത്രീയമായ അന്വേഷണത്തിലും മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലു മാണ് പ്രതിയെ കല്ലമ്പലത്തിന് അടുത്തുള്ള ഒരു കടയിൽ നിന്നും അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ എസ് എച്ച് ഒ അജേഷ് വി, എ എസ് ഐ മാരായ ജയപ്രസാദ് ,ശെഫി , ശ്രീകുമാർ, സി പി ഒ സുജിൻ, സ്വരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Posted inWeb Desk
