വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

ബൈക്ക് അപകടത്തില്‍ ആണ് യുവാവ് മരണപ്പെട്ടതു വട്ടിയൂര്‍ക്കാവ് കുലശേഖരം പ്രേം നിവാസില്‍ രാധാകൃഷ്ണന്റെ മകന്‍ ആര്‍. മനു (30) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30ന് പേയാട് വിളപ്പില്‍ പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തായിരുന്നു സംഭവം. ബൈക്കില്‍ പള്ളിമുക്കില്‍ നിന്നു പേയാട് ഭാഗത്തേക്ക് പോകുകയായിരുന്ന മനുവിന്റെ വാഹനത്തില്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കില്‍ നിന്നു വീണ മനുവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 7 മണിയോടുകൂടി മരണപ്പെടുകയായിരുന്നു. വിളപ്പില്‍ശാല പോലീസ് കേസെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *