ചെറിയ കുട്ടിയെ മടിയിലിരുത്തി യുവാവ് ടൂറിസ്റ്റ് ബസ് ഓടിപ്പിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. കലഞ്ഞൂർ സ്വദേശി അഭിഷേകിനെതിരെയാണ് നടപടി. പത്തനംതിട്ട കലഞ്ഞൂര്‍–പത്തനാപുരം റോഡിലാണ് അപകടകരമായ ഡ്രൈവിങ് നടത്തിയത്. ബസ് ഓടിക്കുന്നതിനിടെ അഭിഷേക് ഫോണ്‍വിളിക്കുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങൾക്ക് ഒരു വർഷത്തിലേറെ പഴക്കമുള്ളതായും കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിച്ച അഭിഷേകിന് ഹെവി ലൈസൻസ് ഇല്ലെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. തുടർഅന്വേഷണത്തിന് ശേഷം പൊലീസിന്റെ കൂടി സഹായത്തോടെ നടപടി സ്വീകരിക്കുമെന്ന് ആർടിഒ എ.കെ.ദിലു പറഞ്ഞു.

Posted inWeb Desk
