തിരുവനന്തപുരം : സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുമെന്ന് പ്രഖ്യാപിച്ച് കെ പി സി സി. ഇതിന്റെ ഭാഗമായി 13 – 8 – 22 ല്‍ നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ പി സി സി ലീഗല്‍ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് അറിയിച്ചു.
