കിഴുവിലം മണ്ഡലം മൂന്ന്, നാല്, വാർഡുകൾ ചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുംപുറം മേഖലാ കമ്മിറ്റി ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. മാമം ചൈതന്യാ ജംഗ്ഷൻ, വെള്ളത്തല, കാട്ടുംപുറം പാർട്ടി ഓഫീസ് ജംഗ്ഷൻ, എന്നിവിടങ്ങളിൽ ഡോ.ജൂബി രാജസേനൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. എസ്. ശ്രീകണ്ഠൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂന്നാം വാർഡ് പ്രസിഡന്റ് പ്രസിഡന്റും, കിഴുവിലം സർവീസ് സഹകരണ ബാങ്ക് മെമ്പർ ബി. ദേവരാജൻ എന്നിവർ ത്രിവർണ പതാക ഉയർത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കിഴുവിലം റെസിഡന്റ്സ് വെൽഫയർ സൊസൈറ്റി ബോർഡ് മെമ്പറുമായ മഞ്ജു പ്രദീപ്, ഗാന്ധി ദർശൻ വേദി തിരുവനന്തപുരം ജില്ലാ വൈസ് ചെയർമാൻ പി. ജി. പ്രദീപ്, കോൺഗ്രസ് മൂന്നാം വാർഡ് സെക്രട്ടറി ജെ. ജതീഷ്, കോൺഗ്രസ് നേതാക്കളായ ബാലചന്ദ്രൻനായർ, പി. വി. ശശി, ജിഷ്ണു, രാജേഷ് ചന്ദ്രൻ, സുനിൽ കടമ്പാട്ട്, അജിത, വിജയൻ, ഷിനു, സജിത്ത് എന്നിവർ പങ്കെടുത്തു.

