ചന്ദ്രമണി വിദ്യാർത്ഥിനിയാണ്, കവിയാണ്; പ്രായം അറുപത്തേഴ്.

ചന്ദ്രമണി വിദ്യാർത്ഥിനിയാണ്, കവിയാണ്; പ്രായം അറുപത്തേഴ്.

പ്രായം തളർത്താത്ത വിദ്യാർത്ഥിനിയാണ് നെയ്യാറ്റിൻകര പെരുമ്പഴുതൂർ മാമ്പഴക്കര ഷൈൻ നിവാസിൽ സി ചന്ദ്രമണി. 1970ൽ പത്താംതരത്തിൽ പഠനം മുടങ്ങിയെങ്കിലും വിട്ടുകൊടുക്കാൻ മനസ്സുവന്നില്ല, 2019ൽ പത്താംതരം തുല്യതാ പരീക്ഷ എഴുതി വിജയിച്ചു. ഇപ്പോൾ 67ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ഈ വീട്ടമ്മ. കൂടാതെ പത്താംതരം തുല്യതാ പഠനകാലത്ത് വീട്ടുമുറ്റത്ത് കിളിർത്ത തെച്ചിച്ചെടി ആ മനസിൽ ഒരു കവിയത്രിയെ കൂടി വളർത്തി ‘ എൻ്റെ സ്വർണ്ണ മന്ദാരപ്പൂവ് ‘ എന്ന പേരിൽ പിറന്ന ആദ്യ കവിതയെ തുടർന്ന് നിരവധി കവിതകളെഴുതി. ഇപ്പോൾ ആദ്യ കവിതയുടെ പേരിൽ ഒരു കവിതാ സമാഹാരമായ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരോ കവിതയും പിറന്ന കാലവും, സന്ദർഭവും കവിതക്കൊപ്പം ചേർത്തെഴുതി. സ്വന്തം ജീവിതത്തിലെ നേർക്കാഴ്ച്ചകളും അനുഭവങ്ങളുമാണ് ഓരോ കവിതയും. മരങ്ങളും, പക്ഷികളും, സ്കൂളും, മാതൃത്വവും എല്ലാം വിഷയങ്ങളാണ്. അവധി ദിവസങ്ങളിൽ നെയ്യാറ്റിൻകര ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ക്ലാസ്, മുതിർന്ന സഹപാഠിയായ ചന്ദ്രമണി മറ്റുള്ളവർക്കെല്ലാം അമ്മയാണ്. ഒരു ക്ലാസിൽ പോലും ആബ്സെൻ്റ് ആകാത്ത മാതൃകാ വിദ്യാർത്ഥി കൂടിയാണവർ. തികഞ്ഞ ഈശ്വരവിശ്വാസി ആയ ചന്ദ്രമണി തന്നെ ഹയർസെക്കൻഡറിക്ക് പഠിപ്പിച്ച 9 അദ്യാപകരെ നവഗുരുക്കൾ എന്നാണ് വിശേഷിപ്പിക്കുന്നത്. അതിൽ മലയാളം പഠിപ്പിച്ച ശാന്തകുമാർ സാർ എഴുത്തിനെ കൂടുതൽ പ്രോത്സാഹിപ്പിച്ചു, കവിതകൾ വിലയിരുത്തി നൽകി. അങ്ങനെ കവിത കവിതാ സമാഹാരമായി ആഗസ്റ്റ് 15ന് സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ ഉപദേഷ്ടാവായിരുന്ന പി കെ നായർ ചന്ദ്രമതിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു. ഹയർസെക്കൻഡറി ഫലം വന്നിട്ട് പഠനം ഉപേക്ഷിക്കാനും മനസ്സില്ല, തുടർന്ന് പഠിക്കണം, കവിതയെ ജീവിതത്തിൻ്റെ ഭാഗമാക്കി ചേർത്തുനിർത്തണം. ഭർത്താവ് സുദർശനൻ, മക്കളായ ഷാജു എസ് ചന്ദ്ര, ഷൈൻ എസ് ചന്ദ്ര, ഷൈജു എസ് ചന്ദ്ര, മരുമകൾ ദീപ, ചെറുമക്കളായ അഭിദേവ്, ആദിദേവ് എന്നീ കുടുംബാംഗങ്ങളുടെ പിൻതുണയും, ഈശ്വരാനുഗ്രഹവുമാണ് തൻ്റെ പഠനവഴിയിലും, കവിതാ രചനയിലും വിജയം വരിക്കാൻ സഹായിച്ചത് എന്നാണ് ചന്ദ്രമതിയുടെ പക്ഷം. ഗണിതം പോലുള്ള വിഷയങ്ങളിൽ ചെറുമക്കളും മുത്തശ്ശിയുടെ അദ്യാപകരായിട്ടുണ്ട്. ഇപ്പോൾ ചന്ദ്രമതിയെത്തേടി നാടിൻ്റെ നാനാകോണിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *