പ്രണയം നടിച്ച് 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു . വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന വിവരം മറച്ചുവെച്ചാണ് പണം തട്ടിയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നടി വിദ്യാഭാരതി പ്രതിമാസം 30,000 രൂപ യൂട്യൂബർ ആനന്ദരാജിൽ നിന്ന് കൈപ്പറ്റിയിരുന്നതായും പരാതിയിൽ പറയുന്നു.യൂട്യൂബ് ചാനലിന്റ പ്രൊമോഷന് വേണ്ടിയാണ് ആനന്ദരാജ് നടിയെ സമീപിച്ചത്. അന്ന് മുതൽ ആരംഭിച്ച സൗഹൃദം പ്രണയമായി മാറി. തുടർന്ന് മാതാപിതാക്കളിൽ നിന്ന് അനുവാദം വാങ്ങിയ ആനന്ദരാജ് വിവാഹാഭ്യർത്ഥനയുമായി ദിവ്യ ഭാരതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ പേരിൽ നടി എല്ലാ മാസവും ഇയാളിൽ നിന്ന് പണം വാങ്ങാൻ ആരംഭിച്ചു. എന്നാൽ വിവാഹക്കാര്യം പറയുമ്പോഴൊക്കെ ഒഴിഞ്ഞ് മാറുമായിരുന്നു.ഒരു ദിവസം ശസ്ത്രക്രിയയ്‌ക്ക് വേണ്ടി 9 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചു. അപ്പോൾ തന്റെ പക്കലുള്ള പണവും കുറച്ച് സ്വർണവും നൽകി. എന്നാൽ കല്യാണക്കാര്യത്തിൽ നിന്ന് വീണ്ടും ഒഴിഞ്ഞുമാറിയതോടെ സംശയം തോന്നി. തുടർന്ന് നടിയുടെ നാട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇവർ വിവാഹിതയാണെന്നും രണ്ട് കുട്ടികൾ ഉണ്ടെന്നും മനസിലായത്. തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 30 ലക്ഷത്തോളം രൂപ ഇതുവരെ തന്നിൽ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

Posted inWeb Desk
