35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ട് കേരളത്തിൽ നിന്നും ലണ്ടനിലേക്ക് സൈക്കിൾ യാത്രതിരിക്കുകയാണ് കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷറഫ്. ഇന്ത്യയുടെ 75 സ്വാതന്ത്ര്യദിന വാർഷിക ആഘോഷത്തിന്റെ ഭാഗമായി ലോകരാജ്യങ്ങൾ പരസ്പരം സ്നേഹത്തിൽ വർദ്ധിക്കണം എന്ന സ്നേഹ സന്ദേശത്തോടെ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എന്ന മുദ്രാവാക്യവുമായാണ് ഫായിസിന്റെ യാത്ര. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി യാത്രയ്ക്ക് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
