സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വിൽപ്പന നടത്തിയ പ്രതി പിടിയിൽ.ഓട്ടോയിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിവന്നിരുന്ന കുരയ്ക്കുണ്ണി പാറയിൽ സ്കൂളിന് സമീപം സജീന മൻസിലിൽ സുധീറിനെയാണ് അയിരൂർ പോലീസ് സ്റ്റേഷനിൽ രൂപീകരിച്ച രഹസ്യ സ്ക്വാഡുകളുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു.സുധീറിന് വർക്കല പോലീസ് സ്റ്റേഷനിലും നാലോളം കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു.
