നാടകാചാര്യൻ ഡോ. വയലാ വാസുദേവൻ പിള്ളയുടെ ഓർമ്മദിനമായ ആഗസ്റ്റ് 29 ന് കനൽ സാംസ്കാരികവേദി ഹസ്സൻ മരക്കാർ ഹാളിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ വച്ച് വൈകിട്ട് 6 മണിക്ക് കനൽ – വയലാ പുരസ്കാരം ഡോ. സാംകുട്ടി പട്ടംകരിക്ക് സൂര്യ കൃഷ്ണമൂർത്തി നൽകും. കേരള സംസ്ഥാന ചലച്ചിത അക്കാദമി വൈസ് ചെയർമാർ പ്രേംകുമാർ വയലാ അനുസ്മരണവും ഗീത രംഗപ്രഭാത് ആശംസയും നിർവ്വഹിക്കും. രക്ഷാധികാരി കുളക്കട പ്രസന്നൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സന്തോഷ് വെഞ്ഞാറമൂട് സ്വാഗതവും പ്രസിഡന്റ് ഹസിം അമരവിള കൃതജ്ഞതയും ആശംസിക്കും. അതിനുശേഷം ജി.ശങ്കരപിള്ള രചിച്ച താവളം എന്ന നാടകം അഭിലാഷ് രംഗപ്രഭാതിന്റെ സംവിധാനത്തിൽ വെഞ്ഞാറമൂട് രംഗപ്രഭാത് അവതരിപ്പിക്കും.
