കിഴിവിലും ഗ്രാമപഞ്ചായത്തിൽ 31.7.2022 വരെ ലഭ്യമായിട്ടുള്ളതും കുടിശിക ആയിട്ടുള്ളതുമായ മുഴുവൻ ഫയലുകളും തീർപ്പുകൽപ്പിക്കുന്നതിലേക്ക് ഫയൽ അദാലത്ത് 29.8.2002ൽ കിഴുവിലം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുന്നു. പഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ള കെട്ടിട നിർമ്മാണ പെർമിറ്റിനുള്ള അപേക്ഷകൾ ,ഉടമസ്ഥാവകാശം മാറ്റുവാൻ ഉള്ള അപേക്ഷകൾ , ജനന- മരണ ,വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള അപേക്ഷകൾ, പരാതികൾ തുടങ്ങിയ മുഴുവൻ പരാതികളും അദാലത്തിൽ പരിഗണിക്കുന്നതാണ്. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ഇളവുകൾ ഈ അദാലത്തിൽ പരിഗണിക്കുന്ന അപേക്ഷകൾക്ക് ലഭ്യമാകുന്നതാണ്. അദാലത്തിൽ പങ്കെടുത്ത് പരാതി സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിന് അപേക്ഷകന് അവകാശമുള്ളതാകുന്നു.
