ചിങ്ങം 1 കർഷക ദിനാചരണം; മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു

ചിങ്ങം 1 കർഷക ദിനാചരണം; മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു

കിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ ചിങ്ങം 1 ( 2022 ആഗസ്റ്റ് 17 ) കർഷക ദിനത്തോടനുബന്ധിച്ച് താഴെപ്പറയുന്ന വിഭാഗങ്ങളിലെ മികച്ച കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

🔹നെൽ കൃഷി
🔹 പച്ചക്കറി കൃഷി
🔹 തെങ്ങ് കൃഷി
🔹വാഴ കൃഷി
🔹ജൈവ കൃഷി
🔹സമ്മിശ്ര കൃഷി
🔹 ക്ഷീര മേഖല
🔹 എസ് സി/ എസ് ടി
വിഭാഗം
🔹വനിതാ കർഷക
🔹 വിദ്യാർത്ഥി കർഷകൻ / കർഷക
🔹 കർഷക തൊഴിലാളി
🔹മുതിർന്ന കർഷകൻ
🔹മികച്ച പാടശേഖര സമിതി
🔹 യുവ കർഷകൻ / കർഷക

ഈ വിഭാഗങ്ങളിൽ ഉൾപ്പെട്ട കർഷകർ അപേക്ഷകൾ കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.ഓഗസ്റ്റ് 05 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിക്കുന്ന അപേക്ഷകൾ സബ് കമ്മിറ്റി സ്ഥല പരിശോധന നടത്തി ആദരിക്കപ്പെടേണ്ട കർഷകരെ തിരഞ്ഞെടുക്കുന്നതാണ്.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഓഗസ്റ്റ് 05 വൈകുന്നേരം 5:00 മണി.

(കഴിഞ്ഞ 3 വർഷങ്ങൾക്കുള്ളിൽ ആദരിച്ച കർഷകർ അപേക്ഷിക്കേണ്ടതില്ല)

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *