മംഗലാപുരം : മംഗലപുരം എ.എൻ.സി.റ്റിയുടെയും തോന്നയ്ക്കൽ മൗലാന അബ്ദുൽ കലാം ആസാദ് ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ മാനവൈത്രി സംഗമവും ട്രസ്റ്റിനുള്ള ആധാരം കൈമാറലും റിലീഫ് കിറ്റ് വിതരണവും ട്രസ്റ്റ് ലൈബ്രറി അങ്കണത്തിൽ നടന്നു. ജമാഅത്ത് ഉലമ കൗൺസിലിനു വേണ്ടി മംഗലപുരം തോന്നയ്ക്കൽ സ്വദേശിനി സൈനബ ബീവി സംഭാവന ചെയ്ത ഭൂമിയുടെ ആധാരം ട്രസ്റ്റ് ചെയർമാൻ അൽഹാജ് ബദ്റുദ്ദീൻ മൗലവിയും വാർഡ്മെമ്പർ എസ്.ജയയും ചേർന്ന് ഏറ്റുവാങ്ങി.
മംഗലപുരം ഗ്രാമപഞ്ചായത്തിൽ തോന്നയ്ക്കൽ, ഭൂദാനകോളനി എന്ന പ്രദേശത്തെ ജനങ്ങളുടെ ഭൗതികവും ആത്മീയവുമായ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ട് 2019 – ലാണ് അൽ മദ്റസതു നൂരിയ്യ എന്ന പേരിൽ ട്രസ്റ്റ് മദ്റസയും അനുബന്ധമായി മൗലാന അബുൽ കലാം ആസാദ് ലൈബ്രറി & റീഡിംങ്ങ് സെൻററൂം പ്രവർത്തനമാരംഭിച്ചത്. ബൈബിൾ, ഖുർആൻ, രാമായണം, ഭഗവത് ഗീത, ചരിത്രപുസ്തകങ്ങൾ അടക്കമുള്ള ശേഖരമാണ് വായനക്കാർക്കായി ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ 3 വർഷക്കാലമായി മാതൃകാ യോഗ്യമായ നിലയിൽ റമളാൻ, ക്രിസ്മസ്, ഓണം, പെരുന്നാൾ എന്നീ വിശേഷ ദിവസങ്ങളിൽ മാനവ മൈത്രി സംഗമങ്ങളും സൗഹൃദ സദസുകളും, ജീവകാരുണ്യ പ്രവർത്തനങ്ങളും, വിദ്യാഭ്യാസം, ചികിൽസ തുടങ്ങിയവയ്ക്ക് ട്രസ്റ്റ് സാമ്പത്തിക സഹായങ്ങൾ ചെയ്തു വരുന്നു.
ട്രസ്റ്റ് ചെയർമാൻ കണിയാപുരം ബദറുദ്ദീൻ മൗലവിയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന അധ്യക്ഷൻ കരമന ബയാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ: ഹാഷിം, റിലീഫ്കിറ്റ് വിതരണത്തിൻ്റെ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. നൗഷാദ്അലി മൗലവി, ട്രസ്റ്റ് ജനറൽ സെക്രട്ടറി മൗലവി സബീർ അൽമനാരി, അഡ്വ. ഹാഷിം, മംഗലപുരം, സുധീഷ് ലാൽ, നൗഷാദ് അലി മൗലവി, മൗലവി റഈസുൽ ഹിഷാമി, ഷമ്മാസ് ബാക്കവി, റിട്ടയേഡ് എസ്.ഐ അൽഹാജ് കബീർ, മൗലവി ത്വാഹ അൽഖാസിമി, നൗഫൽ അസ്ലമി, തോന്നയ്ക്കൽ നസീർ, തോന്നയ്ക്കൽ അൽഅമീൻ മൗലവി, ബീമാപള്ളി സക്കീർ, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ പ്രോഗ്രാം കൺവീനർ ദിലീപ് നന്ദി പറഞ്ഞു.
