ഹയർസെക്കൻഡറി പ്രവേശനത്തിലെ സംവരണ അട്ടിമറി
തിരുവനന്തപുരം : ഹയർസെക്കൻഡറിയിൽ മുഖ്യഅലോട്ട്മെൻ്റ് നടപടികൾ പൂർത്തിയാവും മുൻപ് തന്നെ സംവരണ ക്വാട്ടയിൽ പ്രവേശനം നൽകി വിദ്യാർത്ഥികളെ വെല്ലുവിളിച്ച വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടികൾക്കെതിരെ എം.എസ്.എഫ് പ്രതിഷേധം. എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് ഉപരോധിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ ഹയർ സെക്കൻ്ററി പ്രവേശന നടപടിയിൽ ഗുരുതര ക്രമക്കേടാണ് സർക്കാറിൻ്റെ ഭാഗത്ത് നിന്നുള്ളത്. മെറിറ്റ്, റഗുലർ അലോട്ട്മെൻ്റുകൾ പൂർത്തിയായതിന് ശേഷമാണ് സംവരണ ക്വാട്ടയിലും മാനേജ്മെൻ്റ് ക്വാട്ടയിലും അലോട്ട്മെൻ്റുകൾ നടക്കാറുള്ളത്. എന്നാൽ രണ്ടാം അലോട്ട്മെൻ്റ് പൂർത്തിയാവും മുമ്പ് തന്നെ സംവരണ ക്വാട്ടയിൽ പ്രവേശനം നൽകി. ഇത് തീർത്തും വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. ഭരണഘടന നല്കുന്ന സംവരണത്തെ അട്ടിമറിച്ച് സര്‍ക്കാര്‍ ഒരുവിഭാഗം വിദ്യാർഥികളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും ഇത്തരം നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.
ഉപരോധത്തിന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് നൗഫൽ കുളപ്പട, ജില്ലാ ജനറൽ സെക്രട്ടറി ഗദ്ദാഫി മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ തൻസീർ അഴീക്കോട്, അസ്ലം സുബിൻ ജോയിന്റ് സെക്രട്ടറി അൻസർ കരമന, നേതാക്കളായ അൻസിൽ കബീർ, അജ്മൽ, ഇർഫാൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
