നെയ്യാറ്റിൻകര : ജില്ലയിലെ സ്വാതന്ത്ര്യ സമര രംഗത്തെ നിർണായക പോരാട്ടമായിരുന്നു നെയ്യാറ്റിൻകര വെടിവെയ്പ് വാർഷികത്തിൽ വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര വെടിവെയ്പ് സ്മൃതി സംഗമം സംഘടിപ്പിച്ചു. സമര ഭൂമിയിലെ രക്തസാക്ഷികളായ കല്ലവിള പൊടിയൻ, അത്താഴ മംഗലം രാഘവൻ, നടവൂർകല കുട്ടൻ, കുട്ടൻപിള്ള, വാറുവിളാകം പത്മനാഭപിള്ള, മരുത്തൂർ വാസുദേവൻ എന്നിവരെ അനുസ്മരിച്ചു.
വക്കം ഖാദർ അനുസ്മരണ വേദി ക്വിറ്റ് ഇന്ത്യ ദിനം മുതൽ വക്കം ഖാദർ രക്ത സാക്ഷിത ദിനം വരെ സംഘടിപ്പിച്ചിട്ടുള്ള ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായാണ് നെയ്യാറ്റിൻകര വെടിവെയ്പ് സ്മൃതി സംഗമം സംഘടിപ്പിച്ചത്. അനുസ്മരണ സമ്മേളനം, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവ ഇതിൻ്റെ ഭാഗമായി നടന്നു. വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് ഉൽഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി വിപിൻ ജോസ്, പഞ്ചായത്ത് അംഗം ശരത് കുളത്തൂർ, അശ്വിൻ എന്നിവർ സംസാരിച്ചു.
