കഴക്കൂട്ടം :മണ്ഡലത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ആകർഷകമായ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായ മികച്ച രീതിയിലാണ് ഇത്തവണ ഓണാഘോഷം സംഘടിപ്പിക്കുന്നത്.
കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നാല് വേദികളാണുണ്ടാകുക, കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിനു മുന്നിലെ മൈതാനം പ്രധാനവേദിയാകും ഒപ്പം മഠവൂർപ്പാറ ഗുഹാക്ഷേത്ര പരിസരത്തും ആക്കുളം വിനോദ സഞ്ചാരഗ്രാമത്തിലും മുൻ വർഷങ്ങളിലെതുപോലെ ഇത്തവണയും വേദിയൊരുക്കും.ഈ മൂന്ന് വേദികൾക്കുപുറമെ ചെമ്പഴന്തി ഗ്രീനാരായണ ഗുരുകുലത്തിലെ കൺവെൻഷൻ സെൻ്ററിലും ഇത്തവണ വേദിയൊരുക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
നിശാഗന്ധിക്ക് സമാനമായ ആഘോഷ പരിപാടികളാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിനു മുന്നിലെ മൈതാനത്തുന്നുണ്ടാകുക. മറ്റു മൂന്ന് വേദികളികളിലും മികച്ച പരിപാടികളുണ്ടാകും, നാലിടത്തും തദ്ദേശീയ ഭക്ഷണ മേളകളൊരുക്കാനും തിരുമാനമായി.7 തിയതിയോടെ ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ വിവിധ പരിപാടികളോടെ 11 തീയതി സമാപിക്കും.
കഴക്കൂട്ടത്ത് ചേർന്ന അവലോകന യോഗത്തിൽ നഗരസഭാംഗങ്ങൾ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വ്യാപാരസംഘടന പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.
