വർക്കല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. ഇടവ പാറയിൽ മൂടി ല്ലാവിള സുഗന്താലയം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് (21)ആണ് അറസ്റ്റിലായത്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. വയറുവേദനയുമായി ചികിത്സയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രി അധികൃതരാണ് പോലീസിനെ പീഡന വിവരം അറിയിച്ചത്. എട്ടാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നുവെന്നും കുറച്ചു മാസങ്ങൾക്കു മുമ്പ് പെൺകുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും ആയിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി നേതൃത്വത്തിൽ എസ് എച്ച് ഒ സനോജ് എസ്, സബ് ഇൻസ്പെക്ടർ രാഹുൽ പി ആർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരജ,ഹേമ, ഷിജു, സിപിഒ മാരായ പ്രശാന്ത് കുമരൻ, ഷജീർ സുധീർ, റാം ക്രിസ്റ്റിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
