ആറ്റിങ്ങൽ. പെൺകുട്ടികളോട് അപമാര്യാദയായി പെരുമാറിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കിഴുവിലം മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രത്തിനു സമീപമുള്ള കുമാർ (55)നെയാണ് . ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത് പതിനാലും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളോട് ഇയാൾ അശ്ലീലം പറഞ്ഞ് അടുത്തു കൂടി ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. നിരവധി പോക്സോ കേസുകളിലെ പ്രതിയും ആറുമാസം മുമ്പും സമ്മാന രീതിയിലുള്ള കേസിലും ഇയാൾ അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
