വർക്കല.17 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വെട്ടൂർ വെന്നികോട് കോട്ടുവിള വീട്ടിൽ അനീഷ് എന്ന അരുൺ കുമാർ(28) നെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശിനിയായ 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 25 ആം തീയതി മുതൽ പെൺകുട്ടിയെ കാണ്മാനില്ല എന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി നിയാസ് എസ്ന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ സനോജ് എസ്, സബ് ഇൻസ്പെക്ടർ രാഹുൽ പി ആർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്,ഷാനവാസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരജ,ഹേമ, ഷിജു, സിപിഒ മാരായ പ്രശാന്ത കുമാരൻ, ഷജീർ, സുധീർ, റാം ക്രിസ്റ്റിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു .
