യുവാവിനെ വിവസ്ത്രനാക്കി ഫ്ലാറ്റിൽ കെട്ടിയിട്ട് കവർച്ച

യുവാവിനെ വിവസ്ത്രനാക്കി ഫ്ലാറ്റിൽ കെട്ടിയിട്ട് കവർച്ച

യുവാവിനെ ഫ്ലാറ്റിൽ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. നിരവധി പിടിച്ച് പറിക്കേസുകളിലെ പ്രതികളായ തിരുവാങ്കുളം സ്വദേശി അരുൺ, മട്ടാഞ്ചേരി അർഷദ് എന്നിവരെയാണ് ഹിൽപാലസ് പൊലീസ് പിടികൂടിയത്.കഴിഞ്ഞ 28 ന് തൃപ്പൂണിത്തുറ ചാത്താരി സ്റ്റാർ ഹോംസിലെ താമസക്കാരനായ അൽഅമീൻ എന്നയാളുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ഇയാളെ വിവസ്ത്രനാക്കി കെട്ടിയിട്ട് പണവും മൊബൈൽ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന് പ്രതികള്‍ കടന്നു കളയുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം ഒളിവിൽ പോയവരെ തുടർച്ചയായ അന്വേഷണത്തിലൊടുവിലാണ് പിടികൂടിയത്. പള്ളുരുത്തിയിൽ നിന്നും പിടികൂടിയ അർഷാദിന്‍റെ വീട്ടിൽ നിന്നും പൊലീസ് നഷ്ടപ്പെട്ട സാധനങ്ങളും കണ്ടെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *