കിളിമാനൂരിലും സമീപപ്രദേശങ്ങളിലും നിരവധി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.കിളിമാനൂർ കുന്നുംപുറത്ത് വീട്ടിൽ സുധീരനെയാണ് മോഷ്ടിച്ച റബ്ബർ ഷീറ്റുകളും ആയി കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തതു .സുഹൃത്തിനെ കൊല ചെയ്തത് അടക്കം കിളിമാനൂർ പോലീസ് സ്റ്റേഷനിൽ 14 കേസുകളും നഗരൂർ, ആറ്റിങ്ങൽ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ 15 ഓളം കേസുകളും ഇയാളുടെ പേരിൽ ഉണ്ട്. ജില്ലാ പോലീസ് മേധാവി ദിവ്യ എസ് ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി, ഡി. എസ്. സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ എസ് എച് ഒ, സനോജ്.എസ്, എസ്. ഐ. വിജിത് കെ നായർ, എ. എസ്. ഐ മാരായ ഷജീം, താഹിർ, ഷാഡോ ടീം അംഗം അനൂപ്, എസ് സി പി ഒ ഷാജി, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Posted inKilimanoor
