എസ്.ഡി.പി.ഐ. കിഴുവിലം പഞ്ചായത്തുകമ്മിറ്റിയുടെ നേതൃതത്തിൽ വിവിധ ബ്രാഞ്ചുകളിൽ സ്വാതന്ത്ര്യദിനം ആചരിച്ചു

എസ്.ഡി.പി.ഐ. കിഴുവിലം പഞ്ചായത്തുകമ്മിറ്റിയുടെ നേതൃതത്തിൽ വിവിധ ബ്രാഞ്ചുകളിൽ സ്വാതന്ത്ര്യദിനം ആചരിച്ചു

ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(SDPI) കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളിൽ ആഘോഷ പരിപാടികൾ സംഘ ടിപ്പിച്ചു. പഞ്ചായത്ത്കമ്മിറ്റി ,ബ്രാഞ്ചു കമ്മിറ്റി ഭാരവാഹികൾ,വാർഡ്മെമ്പർ തുടങിയവർ പതാക ഉയർത്തലിന് നേതൃതം നൽകി . മണ്ഡലംപ്രസിഡന്റ് നിസാം മുടപുരം സ്വാതത്ര്യദിന സന്ദേശം നൽകി .രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭരണഘടനയും കാത്തുസൂക്ഷിക്കാൻ ഇന്ത്യക്കാർ പ്രതിജ്ഞാബദ്ധമാണ്. ജാതിമതഭേദമന്യേ രാജ്യത്തിന്റെ ജനങ്ങൾ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിക്കൊണ്ടിരിക്കുമ്പോൾ ആ സ്വാതന്ത്ര്യത്തെ അട്ടിമറിച്ചവരും, ഒറ്റുകൊടുത്തവരും രാജ്യസ്നേഹികളുടെ കപട വേഷം കെട്ടുന്നത് പരിഹാസ്യമായാണ് ഇന്ത്യയിൽ ജനാധിപത്യ വിശ്വാസികൾ നോക്കിക്കാണുന്നത്. രാജ്യത്തിന്റെ യഥാർത്ഥ ശത്രുക്കൾക്കെതിരെ ഐക്യപ്പെടാൻ എല്ലാ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഷെഫീഖ് സലിം , സഫിർ മൗലവി , കിഴുവിലം വാർഡ് മെമ്പർ ഷൈജനാസർ . തുടങ്ങിയവർ നേതൃത്വം നൽകി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *