168- മത് ഗുരുദേവ ജയന്തി ; 21 ന് ശിവഗിരിയില്‍ ആലോചനായോഗം

168- മത് ഗുരുദേവ ജയന്തി ; 21 ന് ശിവഗിരിയില്‍ ആലോചനായോഗം

ശ്രീനാരായണ ഗുരുദേവന്‍റെ 168-ാമത് ജയന്തി ആഘോഷ പരിപാടിയ്ക്ക് രൂപം നൽകുന്നതിനായി ആഗസ്റ്റ് 21 ഞായർ ഉച്ചയ്ക്ക് 2:30 ന് ഒരു ആലോചനാ യോഗം ശിവഗിരി മഠത്തില്‍ വെച്ച് നടക്കുന്നതാണ്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഗുരുധര്‍മ്മപരചരണ സഭാസെക്രട്ടറി സ്വാമി ഗുരുപ്രസാദ് , ശിവഗിരി മഠത്തിലെ മറ്റ് സന്യാസിമാർ, ബ്രഹ്മചാരികൾ എന്നിവര്‍ പങ്കെടുക്കും.വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളും, ശിവഗിരി മഠം സ്ഥാപനങ്ങളിലെ ജീവനക്കാരും, എല്ലാ ഗുരുഭക്തരും പങ്കെടുക്കണമെന്ന് ശിവഗിരി മഠം അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *