നാവായിക്കുളത്ത് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം പൊയ്കവിള വീട്ടിൽ ഷീജയെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ഇന്നലെ ഉച്ചയോടെ യുവതിയുടെ ഭർത്താവ് ഹാഷിം മദ്യപിച്ച് വീട്ടിലെത്തി യുവതിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനെ തുടർന്നാണ് യുവതിയുടെ മരണം എന്ന് ബന്ധുക്കൾ ആരോപിച്ചു. ഇയാൾ യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു എന്നും പറയപ്പെടുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഇൻക്വസ്റ്റ്,പോസ്റ്റുമാർട്ടം തുടങ്ങിയുള്ള മേൽ നടപടികൾ പൂർത്തികരിച്ചു. യുവതിയുടെ മരണത്തെ തുടർന്ന് ഭർത്താവ് ഹാഷിമിനെ കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. അടുത്തയാഴ്ച തിരികെ വിദേശത്തേക്ക് പോകേണ്ടതാണ് . ആഷിക് ,അജ്മൽ എന്നിവർ ഷീജയുടെ മക്കളാണ് . മൂത്തമകൻ ആഷിക് കഴിഞ്ഞ ദിവസമാണ് വിദേശത്തേക്ക് പോയത്.

Posted inWeb Desk
