സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷികം തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ അങ്കണത്തില്‍ പ്രധാന അധ്യാപകന് സുജിത്ത്.എസ് ദേശീയ പതാക ഉയര്‍ത്തി.വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി സംസാരിച്ചു.തുടര്‍ന്ന് നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ എൻസിസി, എസ്പിസി, എൻഎസ്എസ്,ജെ ആർ സി ,തുടങ്ങി വിവിധ ക്ലബ്ബുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന നൃത്തവും പരിപാടികളും നടന്നു തുടർന്ന് നടന്ന . ഘോഷയാത്ര വേങ്ങോട് ജംഗ്ഷൻ ചുറ്റി തിരികെ സ്കൂളില്‍ പ്രവേശിച്ചു..വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി,സ്കൂള്‍ എച്ച്.എം സുജിത്ത്.എസ്,മുദാക്കല്‍ പഞ്ചായത്ത് മെമ്പര്‍ സുചേതകുമാര്‍,സീനിയര്‍ അസിസ്റ്റന്റ്റ് തങ്കമണി ,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍ ഘോഷയാത്ര കണ്‍വീനര്‍ ഷഫീക്ക് എസ്.ആര്.ജി.കണ്‍വീനര്‍ ജ്യോതിലാല്‍,ഷാജി.എ,ജാസ്മിന്.എച്ച്.എ,,ജിതേന്ദ്രനാഥ് എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി.
