മരോട്ടിച്ചാല്‍ വലൂര്‍ വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് രണ്ടു യുവാക്കള്‍ മരിച്ചു.ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 22 വയസായിരുന്നു.
ചെങ്ങാലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ് കുളിക്കാനായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. രണ്ടുപേര്‍ കാല്‍വഴുതി വീണ് ഒഴുക്കില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന മൂന്നാമത്തെയാള്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Posted inWeb Desk
