ഒപ്പം കഴിയാൻ വിസമ്മതിച്ചു; വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

ഒപ്പം കഴിയാൻ വിസമ്മതിച്ചു; വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

നെടുമങ്ങാട്:വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കരകുളം കണ്ണണിക്കോണം പള്ളിത്തരവീട്ടിൽ എസ് അഖിലിനെയാണ് (26) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയോട് ഇയാൾക്ക് പ്രണയമായിരുന്നു. തനിക്കൊപ്പം കഴിയണമെന്ന് പറഞ്ഞ് മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ പല തവണ പ്രതി നിർബന്ധിച്ചു. യുവതി ആവശ്യം നിരസിച്ചതോടെ വെട്ടുകത്തിയുമായി കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അഖിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു.
പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളുണ്ട്

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *