മംഗലാപുരം: ഒൻപത് വയസ്സുകാരി വിദ്യാർത്ഥിനിയെ ആവർത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 57 കാരന് 34 നാല് വർഷം കഠിനതടവും എഴുപതിനായിരം രൂപ പിഴയും.കേസിൽ വിചാരണ നേരിട്ട വെയിലൂർ, മുണ്ടക്കൽ ലാലി ഭവനിൽ സതീശൻ എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തിയ പ്രകാരം ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജ് ടി. പി. പ്രഭാഷ് ലാൽ ശിക്ഷ വിധിച്ചത്.2012 ൽ ആയിരുന്നു
കേസിനാസ്പദമായ സംഭവം
കുട്ടി മാതാപിതാക്കൾക്കൊപ്പം കുടുംബമായി താമസിച്ചുവന്ന വീട്ടിൽ എത്തിയ പ്രതി പിതാവുമായി ചേർന്ന് മദ്യപിച്ചും, പിതാവ് അബോധാവസ്ഥയിലായ സമയം സഹോദരനെ മിഠായി വാങ്ങാൻ അയച്ച ശേഷം, പ്രതി വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്നുമാണ് കേസ്. ബഹളം കേട്ട് പിതാവ് എഴുന്നേറ്റു തുടങ്ങിയ സമയം പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
ഇരുപതിനായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് നൽകണണമെന്നും ഉത്തരവുണ്ട്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നുമാണ് വിധി.
