ആറ്റിങ്ങൽ : ആറ്റിങ്ങൽ-ചിറയിൻകീഴ് റോഡിന്റെയും കൊല്ലമ്പുഴ പാലത്തിലേക്കുള്ള റോഡിന്റെയും നവീകരണപ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ശബരിമല പദ്ധതികളുടെ ഭാഗമായി നാലുകോടി രൂപ ചെലവിട്ടാണ് നാല് കിലോമീറ്റർ റോഡ് ബി.എം.ആൻഡ് ബി.സി. നിലവാരത്തിൽ നിർമാണം നടത്തുന്നത്. റോഡുകളുടെ നിർമാണനിലവാരം ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തണം. ഒ.എസ്.അംബിക എം.എൽ.എ. അധ്യക്ഷയായി. നഗരസഭാധ്യക്ഷ എസ്.കുമാരി, ഉപാധ്യക്ഷൻ തുളസീധരൻപിള്ള, സി.എസ്.ജയചന്ദ്രൻ, ഫിറോസ് ലാൽ, സാലി, സൂപ്രണ്ടിങ് എൻജിനിയർ പി.ടി.ജയ എന്നിവർ പങ്കെടുത്തു.
