January 15, 2026

മാവേലിക്കര: നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു ഓട്ടോഡ്രൈവർ മരിച്ചു. ഇറവങ്കര ഓലിക്കുഴി വേലന്റെ തെക്കതിൽ രാജൻ (58) ആണു മരിച്ചത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ചെങ്ങന്നൂർ സ്വദേശിനി ശ്രീകലയ്ക്ക് (42) ഗുരുതരമായി പരുക്കേറ്റു.രാത്രി ഏട്ടരയോടെ കൊച്ചാലുംമൂട് കൊല്ലകടവ് റോഡിലായിരുന്നു അപകടം. കൊച്ചാലുമൂട് ഭാഗത്തേക്കു അമിത വേഗതയിലെത്തിയ കാർ ടിപ്പർ ലോറി, മോട്ടർ വാഹന വകുപ്പിന്റെ വാഹനം, സ്കൂട്ടർ, മറ്റൊരു കാർ എന്നിവയിൽ ഇടിച്ചിട്ടാണ് എതിർദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷയിൽ ഇടിച്ചത്. മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ നിർത്താതെ പോയ കാറാണ് അപകടം ഉണ്ടാക്കിയത്. കാറിൽ സഞ്ചരിച്ചിരുന്നവർ പിടിയിലായിട്ടുണ്ട്. ഇവർ അമിതമായി മദ്യപിച്ചിരുന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *