പാലോട്: നന്ദിയോട് എസ്കെവി ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ കാത്തിരിപ്പു കേന്ദ്രം ഏതു നിമിഷവും നിലംപ്പൊത്താറായി അപകട നിലയിലാണ്. ഇതിന്റെ മേൽക്കൂര താഴ്ന്നു വള്ളംപോലെയായി. കോൺക്രീറ്റ് ഇളകി വീണു കമ്പികളെല്ലാം പുറത്തായി. മഴസമയത്ത് ചോർച്ചയുള്ളതിനാൽ കമ്പികൾ ദ്രവിച്ച നിലയിലാണ്. ദിവസവും അനവധി വിദ്യാർഥികളും യാത്രക്കാരും ആശ്രയിക്കുന്ന കാത്തിരിപ്പു കേന്ദ്രമാണ്.
Contents
