സെപ്റ്റംബർ 7 മമ്മൂക്കയുടെ ജന്മദിനത്തോട് അനുബന്ധിച്ചു എം എഫ് ഡബ്ലൂ എ ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി വഴയില ബെതൽ ഗ്രാം ഓൾഡ് എജ് ഹോമിലെ അന്തേവാസികൾക്ക് ഓണ സദ്യയും നൽകി കേക്കും മുറിച്ചു ആഘോഷിച്ചു പരി പാടിയിൽ പ്രശസ്ത ചലച്ചിത്ര സീരിയൽ താരം വിവേക് ഗോപൻ മുഖ്യതിഥി ആയി എത്തി എം എഫ് ഡബ്ലൂ എ ഐ സംസ്ഥാന പ്രസിഡന്റ് അരുൺ, രക്ഷാധികാരികൾ ആയ ഭാസ്കർ, അശോകൻ, ജില്ലാ പ്രസിഡന്റ് ശ്യാം, സെക്രട്ടറി നൗഫൽ, ട്രഷറർ റഫീഖ്, വൈസ് പ്രസിഡന്റ് സജീർ എക്സിക്യൂട്ടിവ് മെമ്പർ സുജിൻ, മെമ്പർമാരായ സീന,, അർജുൻ,നാസി, ഹരി,സുധി,ഷംനാദ്, രാജീവ് എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി.പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ ജില്ലയിലെ മുഴുവൻ അംഗങ്ങളോട് നന്ദി അറിയിച്ചു.
