പാറശ്ശാല: പാറശ്ശാല താലൂക്ക് ആശുപത്രി ഫാർമസിയിൽ മരുന്ന് വാങ്ങാൻ നിന്നിരുന്ന വയോധികയുടെ മാല പുറകിലൂടെ പൊട്ടിച്ചു എടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ സേലം ,മാരിയമ്മൻ കോവിൽ സ്ട്രറ്റിൽ വള്ളി (44) യാണ് പാറശ്ശാല പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ ഇഞ്ചിവിള ദേവർ വിള പുത്തൻവീട്ടിൽ തങ്കം പാറശ്ശാല ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് മാല പൊട്ടിച്ചു എടുക്കാൻ ശ്രമിച്ചത് തുടർന്ന് തങ്കം നിലവിളിച്ചതോടെയാണ് മോഷ്ടാവായ യുവതിയെ പിടികൂടിയത്.തുടർന്ന് പാറശ്ശാല പോലീസ് എത്തി യുവതിയെ പരിശോധിച്ചപ്പോഴാണ് രണ്ടരപവന്റെ മാല കണ്ടെടുത്തത്. രണ്ടാഴ്ചയ്ക്ക് മുമ്പ് പാറശ്ശാല പോസ്റ്റാഫിസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജൂവലറിയിൽ നിന്നും മൂവർ സംഘം എത്തി ആഭരണം വാങ്ങുന്നതായി കാണിച്ചു മൂന്നു പവന്റെ മാല മോഷണം നടത്തിയിരുന്നു. അതും ഇവരുടെ സംഘത്തിലുള്ളവരാണെന്നാണ് പോലീസിന്റെ നിഗമനം പ്രതിയെ കോടതിയിൽ ഹാജരാക്കി
