ഡീസന്റ്മുക്ക്:നാവായിക്കുളം കെ.സി.എം.എൽ.പി. സ്കൂളിൽ കേന്ദ്ര കൃഷി വകുപ്പ് സഹ മന്ത്രി ശോഭ കരന്ദലജെ എത്തി . കുട്ടികൾക്കായുള്ള സുകന്യ സമൃദ്ധിയോജന,പബ്ലിക് പ്രൊവിഡന്റ് ഫണ്ട്,നവീകരിച്ച ചുറ്റുമതിൽ,പുതുതായി നിർമിച്ച കിച്ചൻ കം സ്റ്റോർ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് കേന്ദ്ര മന്ത്രി എത്തിയത്. അഡ്വ:വി.ജോയി എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ മാനേജർ തോട്ടക്കാട് ശശി സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി ഐ പി ഓ എസ് സീനിയർ സൂപ്രണ്ടന്റ് വിഷ്ണു അംബരീഷ് പങ്കെടുത്തു.ഉദ്ഘാടനം നിർവഹിച്ച ശേഷം കേന്ദ്രമന്ത്രി പദ്ധതിയുടെ ഗുണമേന്മയെക്കുറിച്ച് വിശദീകരിക്കുകയും സ്കൂളിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തു.പ്രധാന അധ്യാപിക ജയശ്രീ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സാബു,പി.ടി.എ പ്രസിഡന്റ് വിജിൻ,വാർഡ് മെമ്പർ നഹാസ്,മുൻ മാനേജർ ഇ.ജലാൽഎന്നിവർ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി ഫൈസൽ നന്ദി പറഞ്ഞു.


