January 15, 2026

സംസ്ഥാന സമ്മേളനം തുടങ്ങാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ സിപിഐ സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. രണ്ടുകൂട്ടരും വിട്ടുവീഴ്ച്ചയ്ക്ക് തയാറായിട്ടില്ല. കാനത്തിനെതിരെ പ്രകാശ്ബാബുവിനെ മത്സരിപ്പിക്കാനാണ് കാനം വിരുദ്ധ ചേരിയുടെ നീക്കം. പ്രകാശ്ബാബു മത്സരിച്ചാൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള കൊല്ലത്ത് നിന്നടക്കം കൂടുതൽ വോട്ടുകൾ നേടാനാവുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം മത്സരമുണ്ടായാൽ നേരിടാൻ തന്നെയാണ് കാനത്തിന്റെ തീരുമാനം. ഇതിനിടെ സി ദിവാകരൻ നടത്തിയ പരസ്യ വിമർശനത്തിൽ അച്ചടക്ക നടപടിയ്ക്കുള്ള സാധ്യതയടക്കം തേടുന്നുണ്ട് കാനം

Leave a Reply

Your email address will not be published. Required fields are marked *