വിദ്യ, സന്തോഷ് (ഫയൽ ചിത്രം)
തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിക്ക് ശസ്ത്രക്രിയക്ക് വിധേയയായി ചികിത്സയിലുള്ള വിദ്യയ്ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എം.ഡി. ഐ.സി.യു.വില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
മന്ത്രിയോട് വേദനകള്‍ പങ്കുവെച്ച വിദ്യയെ വീണാജോർജ് ആശ്വസിപ്പിച്ചു.വിദ്യയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. കൈയ്ക്ക് സ്പര്‍ശനശേഷിയും ചലനശേഷിയുമുണ്ട്. വീഡിയോ കോള്‍ വഴി വിദ്യ കുഞ്ഞുമായി സംസാരിച്ചു. മാതാപിതാക്കളുമായും മന്ത്രി സംസാരിച്ചു.48 മണിക്കൂര്‍കൂടി നിരീക്ഷണം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.വെട്ടേറ്റ് ചികിത്സയിലുള്ള പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. വനിതാ ശിശുവികസന വകുപ്പിന്റെ നിയമസഹായവും ഉറപ്പുനല്‍കി.
