January 15, 2026

കല്ലറ: ഭരതന്നൂരിൽ തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കൾക്കു ഭക്ഷണം നല്കുന്നതിനിടെ സീരിയൽ നടിയായ സ്ത്രീയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ കൊച്ചുവയൽ വാണിഭശ്ശേരി വീട്ടിൽ ഭരതന്നൂർ ശാന്തയ്ക്കാണു തെരുവുനായ്ക്ക് ഭക്ഷണം നല്കുന്നതിനിടെ കടിയേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുമ്പോഴാണു കടിയേറ്റത്.വലതു കൈപ്പത്തിക്കും വിരലുകൾക്കും പരുക്കേറ്റു.ഇതേ തുടർന്ന് തിരുവനന്തപുരം ശാന്തയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭരതന്നൂർ മാർക്കറ്റും ജംക്‌ഷനും കേന്ദ്രീകരിച്ച് 50 ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട്. മാർക്കറ്റ് ഭാഗത്ത് ഉള്ള നായകൾക്കു 5 വർഷമായി ഭരതന്നൂർ ശാന്ത വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്നു നൽകുന്നുണ്ട്. മുൻപ് ഈ സ്ത്രീ തെരുവുനായകൾക്ക് ഭക്ഷണ കൊടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *