വീട്ടിനുള്ളിലെ കിടപ്പുമുറയില്‍ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ 18 കാരിയായ അഭയക്കാണ് കിടപ്പുമുറിയിൽ വെച്ച് നായയുടെ കടിയേറ്റത്.ഇന്നലെ രാവിലെയായിരുന്നു സംഭവം.
Contents
വീടിന്റെ തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു ഓടിക്കയറിയ നായ ബെഡ്റൂമിൽ ഉണ്ടായിരുന്ന അഭയയെ കടിക്കുകയായിരുന്നു. നായയുടെ കടിയേറ്റതോടെ അഭയ നിലവിളിച്ചു .വിളി കേട്ട് അച്ഛനും മറ്റുള്ളവരും ഓടിയെത്തി നായയെ ഓടിച്ചു.വീട്ടില്‍നിന്ന് രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകള്‍ക്കുള്ളിലും ഓടിക്കയറി.
അഭയ ആശുപത്രിയില്‍ ചികിത്സ തേടി. നായക്ക് പേവിഷബാധയുണ്ടെന്നുള്ള ആരോപണം ഉയർന്നിട്ടുണ്ട് സംശയം.
