കാട്ടാക്കട: ഒരാഴ്ച മുൻപു പുതുക്കി നൽകില്ലെന്ന് അധികൃതർ പറഞ്ഞ കൺസഷൻ ടിക്കറ്റ് രേഷ്മയുടെ വീട്ടിലെത്തിച്ചു നൽകി കെ.എസ്.ആർ.ടി.സി തെറ്റു തിരുത്തി. കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ എത്തിയാണ് പാസ് കൈമാറിയത്.
ആമച്ചൽ സ്വദേശി പ്രേമനൻ ബിരുദ വിദ്യാർത്ഥിയായ മകൾ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകൾക്കൊപ്പം കാട്ടാക്കട ട്രാൻസ്പോർട്ട് ഡിപ്പോയിൽ എത്തിയതും ജീവനക്കാരുടെ മർദനമേറ്റതും കേരളം മുഴുവൻ ചർച്ചയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കൺസഷൻ പാസ് പുതുക്കാൻ എത്തിയ പ്രേമനനേയും മകളേയും കെ.എസ്.ആർ.ടി.സി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചത്.
